അനധികൃതമായി ചരക്കു കയറ്റിയെത്തിയ അന്യസംസ്ഥാന ലോറി പിടികൂടി പിഴചുമത്തി


ഇരിങ്ങാലക്കുട:
അന്യസംസ്ഥാന ലോറികൾ നാട്ടിൽനിന്ന് ചരക്കു കയറുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ തൃശ്ശൂരിൽ നിന്നും ഇരിങ്ങാലക്കുടയിലേക്ക് ചരക്കുമായി വന്ന ലോറിയെ മോട്ടോർ വാഹനവകുപ്പ് പിടികൂടി പിഴ ചുമത്തി. എ കെ പി ജംഗ്ഷനു സമീപത്തെ നെസ്‌ലെയുടെ ഗോഡൗണിലേക്ക് വന്ന കർണാടക രജിസ്ട്രേഷൻ ലോറിയാണ് കേരളത്തിലെ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ പരാതിയെ തുടർന്ന് പിടികൂടിയത്. വലിയ വിതരണക്കാരിൽനിന്നും ചെറിയ തുകക്കുള്ള ടെൻഡറിൽ അന്യസംസ്ഥാന ലോറികൾ ഓട്ടം പിടിക്കുന്നു എന്ന് പരാതി നിലനിൽക്കുന്നുണ്ടായിരുന്നു. സംസ്ഥാനത്ത് ഭാരിച്ച ടാക്സ് അടക്കുന്ന ലോറികൾക്ക് ഇതുമൂലം ഓട്ടം ലഭിക്കാതെ അവസ്ഥയാണ് ഉള്ളതെന്നും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പീച്ചി ജോൺസൺ പറഞ്ഞു. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a comment

Top