ഇരിങ്ങാലക്കുട : കൂത്തുപറമ്പ് റസിഡൻസ് അസോസിയേഷൻ്റെ ഓണാഘോഷം ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. വി.പി. ആൻ്റോ അധ്യക്ഷത വഹിച്ചു. കൺവീനർ വി.ആർ. സുകുമാരൻ സ്വാഗതം ആശംസിച്ചു. നഗരസഭാ കൗൺസിലർമാരായ എം.ആർ. ഷാജു, കെ. ഡി. ഷാബു, ഫിലോമിന ജോയ് എന്നിവർ ആശംസകൾ നേർന്നു.
പ്ലസ്ടു ഫുൾ എ പ്ലസ് കിട്ടിയ ആദിത്യ കൃഷ്ണനെ അനുമോദിച്ചു. പ്രശസ്ത നർത്തകൻ മുരിയാട് മുരളീധരനെ ആദരിച്ചു. സെക്രട്ടറി സതീഷ് പുളിയത്ത് നന്ദി പറഞ്ഞു. തുടർന്ന് ഓണസദ്യയും അസോസിയേഷൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. ഓണാഘോഷ പരിപാടികൾക്ക് ജെയ്സൺ പാറേക്കാടൻ, സിജോ പള്ളൻ, സതീശൻ പറാപറമ്പിൽ, നന്ദനൻ കൂത്തു പാലക്കൽ, ശിവൻ ചൂലിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
Leave a comment