പി. രാജ വർമ്മ അനുസ്മരണത്തോടനുബന്ധിച്ച് ശ്രുതിരാഗലയതാള വിസ്മയം തീര്‍ത്ത് എ. അനന്തപത്മനാഭന്‍റെ വീണക്കച്ചേരി ശ്രദ്ധേയമായി


ഇരിങ്ങാലക്കുട :
 കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപത്തെ വലിയതമ്പുരാൻ കോവിലകത്ത് വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ ആഭിമുഖ്യത്തിൽ പി. രാജവർമ്മ അനുസ്മരണത്തോടനുബന്ധിച്ച് പ്രശസ്ത വീണ വിദ്വാൻ എ. അനന്ദപത്മനാഭൻ വീണക്കച്ചേരി അവതരിപ്പിച്ചു. കച്ചേരിയിൽ അദ്ദേഹത്തിന്റെ മകൻ ആനന്ദ് കൗശിക്ക് കൂടെ വീണ വായിച്ചിരുന്നു. മൃദംഗത്തിൽ ഡോ. കെ ജയകൃഷ്ണനും ഘടത്തിൽ വെള്ളാറ്റഞ്ഞൂർ ശ്രീജിത്തും പക്കമേളം ഒരുക്കി.


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാൻവൻകൂർ ഉദോഗസ്ഥനും വലിയതമ്പുരാൻ കോവിലകത്തെ അംഗവുമായിരുന്ന പി. രാജ വർമ്മയെ അനുസ്മരിക്കുകയും അതോടൊപ്പം സംഗീതരംഗത്ത് മികവ് പുലർത്തുന്നവർക്കായി ഏർപ്പെടുത്തിയ പി. രാജ വർമ്മ എൻഡോവ്മെന്റ് ദൃശ്യ പി എസ്സിന് നൽകി. തുടർന്ന് എ. അനന്ദപത്മനാഭനെ ഇരിങ്ങാലക്കുട കൃഷ്ണൻകുട്ടി മാരാർ പൊന്നാട അണിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top