മാപ്രാണം വർണ്ണ തിയ്യറ്റർ കൊലപാതകം: കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യുക – ഡി.വൈ.എഫ്.ഐ


മാപ്രാണം :
വഴിയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധമുള്ള മാപ്രാണം വർണ്ണ തിയ്യറ്ററിലെ പാർക്കിംഗ് വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ ഗുണ്ടാ വിളയാട്ടത്തെ തുടർന്ന് നടന്ന കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ സിനിമാ തിയ്യറ്ററിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വാലത്ത് രാജൻ എന്ന ഗൃഹനാഥനെ രാത്രി 12.30 മണിയോടെ വീട് കയറി തിയ്യറ്റർ വാടകക്ക് എടുത്ത് നടത്തുന്ന സഞ്ജയ് രവിയും സഹായികളും ചേർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലയാളി സഞ്ജയ് രവിയെയും കൂട്ടാളികളെയും ഉടൻ അറസ്റ്റ് ചെയ്യുക, വർണ്ണ തിയ്യറ്ററിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാപ്രാണം സെന്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ വിഷ്ണു പ്രഭാകരൻ, ധനുഷ് പുത്തൻച്ചിറ, സി.പി.ഐ.(എം) പൊറത്തിശ്ശേരി സൗത്ത് ലോക്കൽ സെക്രട്ടറി എം.ബി.രാജുമാസ്റ്റർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോ. സെക്രട്ടറി ഐ.വി. സജിത്ത്, വൈ. പ്രസിഡണ്ടുമാരായ വി.എച്ച്.വിജീഷ്, ടി.വി.വിജീഷ്, സെക്രട്ടേറിയറ്റ് അംഗം ടി.വി.വിനീഷ, മാപ്രാണം മേഖലാ സെക്രട്ടറി കെ.ഡി.യദു എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top