എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയനില്‍ വിപുലമായ ശ്രീനാരായണ ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
165-മത് ശ്രീനാരായണ ഗുരുദേവജയന്തി മുകുന്ദപുരം എസ്.എന്‍.ഡി.പി.യൂണിയന്‍റെ ആഭിമുഖ്യത്തില്‍ 92 ശാഖാ യോഗങ്ങളിലും വിപുലമായ രീതിയില്‍ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മുകുന്ദപുരം എസ്.എന്‍.ഡി.പി. യൂണിയന്‍ ആസ്ഥാനത്തെ ഗുരുേദവക്ഷേത്രത്തില്‍ പ്രതിഷ്ഠാ വര്‍ഷികദിനാഘോഷവും ഗണപതിഹവനം, കലാശാഭിഷേകം, വിശേഷാല്‍പൂജകള്‍ കാരുമാത്ര ഗുരുപദം ഡോ. വിജയന്‍ തന്ത്രികളുടെ നേത്യത്വത്തില്‍ നടന്നു. രാവിലെ യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡണ്ട് സന്തോഷ് ചെറാകുളം പതാക ഉയര്‍ത്തി. തുടര്‍ന്ന് യൂണിയന്റെ കീഴിലുളള മുഴുവന്‍ ശാഖായോഗങ്ങളിലും ശാഖാ യോഗം പ്രെഡിഡന്റ്റുമാർ പതാക ഉയര്‍ത്തിയതോടെ ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കും കുറിച്ചു.

1665 പൊറത്തിശ്ശേരി ശാഖാ യോഗത്തിലെ ജയന്തി ആഘോഷം യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാകുളം ജയന്തി ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്‌തതു. യോഗം കൗണ്‍സിലറായി തെരഞ്ഞടുത്ത പി.കെ.പ്രസന്നന് സ്വീകരണം നൽകി. യൂണിയന്‍ സെക്രട്ടറി കെ.കെ.ചന്ദ്രന്‍ ജയന്തി സന്ദേശം നൽകി . എസ്.എന്‍.ബി.എസ്്.സമാജം വിശ്വാനാഥപുരം ക്ഷേത്രാങ്കണത്തില്‍ ഗുരുദേവമന്ദിരത്തില്‍ സമാജം പ്രസിഡണ്ട് വിശ്വംഭരന്‍ മുക്കുളം പതാക ഉയര്‍ത്തി. തുടര്‍ന്ന് സര്‍വ്വൈശ്വര്യപൂജയും പ്രഭാഷണവും നടന്നു. വൈകിട്ട് എസ്.എന്‍.ബി.എസ്.സമാജം, എസ്.എന്‍.ഡി.പി. മുകുന്ദപുരം യൂണിയനിലെ ടൗണ്‍ മേഖലയിലെ ഒന്നും, രണ്ടും മേഖലയില്‍ ഉള്‍പ്പെടുന്ന ശാഖായോഗങ്ങള്‍, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയും നടന്നു.

Leave a comment

Top