ദശദിന എൻ.എസ്.എസ് ക്യാമ്പിന്‍റെ ഭാഗമായുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന് തുടക്കമായി


കോണത്തുകുന്ന് :
സെന്‍റ് ജോസഫ്സ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒല്ലൂർ തൈക്കാട്ടുശ്ശേരി ആയുർവേദ മെഡിക്കൽ കോളേജുമായി സഹകരിച്ചു നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പിന് കോണത്തുകുന്ന് ഗവ. യു.പി സ്കൂളിൽ തുടക്കമായി. ഇതോടൊപ്പം വയോജനങ്ങൾക്ക് ഓണക്കോടി വിതരണവും എൽ.ഇ.ഡി ബൾബ് വിതരണവും സംഘടിപ്പിച്ചു. എൻഎസ്എസ് ദശദിന ക്യാമ്പിന്‍റെ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പ് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. സുധൻ ഉദ്ഘാടനം ചെയ്തു.

തൈക്കാട്ടുശ്ശേരി ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ എം പി പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കൽ ക്യാമ്പ് നേതൃത്വം നൽകുന്നത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ബിനു ടി വി, ബീന സിഎ, വളണ്ടിയർമാരായ അന്ന ഷാജു അഖില ഡിസൺ, മായ നാരായണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top