മുരിയാട് കൃഷി ഭവന്‍റെ ഓണ സമൃദി കാർഷിക വിപണി തുടങ്ങി


മുരിയാട് :
കർഷകരിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ 10 % അധിക വിലക്കെടുത്ത് ഗുണഭോക്താവിന് 30 % കുറവിന് പച്ചക്കറി ഉൽപ്പനങ്ങൾ വില്പന ചെയ്യുന്ന മുരിയാട് കൃഷി ഭവന്‍റെ ഓണ സമൃദി കാർഷിക വിപണി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ വിപണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത രാജൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ജെസ്റ്റിൻ ജോർജ്, വൽസൻ ടി വി, മിനി സത്യൻ, കൃഷി ആപ്പിസർ, രാധിക കെ യു ,ഷൈനി എന്നിവർ സംസാരിച്ചു.

Leave a comment

Top