മുരിയാട് പഞ്ചായത്തിൽ 111 വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു

മുരിയാട് : മുരിയാട് പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 111 വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവഹിച്ചു. 2017-18 വാർഷിക പദ്ധതിയിൽ 4,40,000 രൂപ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപ്പിലാക്കിയത്. വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത രാജൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മോളി ജേക്കബ്, പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, അസ്സിസ്റ്റൻറ് സെക്രട്ടറി എം.ശാലിനി, അംഗങ്ങളായ ഗംഗാദേവി സുനിൽ, വൽസൻ ടി വി, വൃന്ദ കുമാരി കെ., എം.കെ.കോരുകുട്ടി, ജോൺസൻ എ എം., ജെസ്റ്റിൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top