ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വല്ലക്കുന്നിൽ കോൺഗ്രസ് കുടുംബ സംഗമം

വല്ലക്കുന്ന് : ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആളൂർ മണ്ഡലം 150- ാം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമം വല്ലക്കുന്നിൽ സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സോജൻ കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി മുഖ്യാതിഥിയായി. ബ്ലോക്ക് പ്രസിഡന്റ് ടി.വി.ചാർളി, മണ്ഡലം പ്രസിഡന്റ് സോമൻ ചിറ്റേത്ത്, മുൻ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ കെ ജോസഫ്, വാർഡ് മെമ്പർ ഐ കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ആളൂർ മണ്ഡലം സെക്രട്ടറി ഷൈജു വി കോക്കാട്ട് സ്വാഗതവും ജനറൽ കൺവീനർ തരീത് മൂഞ്ഞേലി നന്ദിയും പറഞ്ഞു.

Leave a comment

Leave a Reply

Top