ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന് 9.34 കോടി രൂപ അറ്റ ലാഭം, 10% ഡിവിഡൻഡ് പ്രഖ്യാപിച്ചു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് (ഐ.ടി.യു ബാങ്ക്) 2018 -19 വർഷത്തിൽ 9.34 കോടി രൂപയുടെ അറ്റ ലാഭം നേടി. ഓഹരികാർക്ക് 10 ശതമാനം നിരക്കിൽ ഡിവിഡൻഡ് നൽകുന്നതിനായി 5.45 കോടി രൂപ വകയിരുത്തിയിരിക്കുന്നു. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ ചെയർമാൻ എം പി ജാക്സൺ അധ്യക്ഷത വഹിച്ചു. ജനറൽ മാനേജർ ടി കെ ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. നൂറു കോടി നെറ്റ്‌വർത്ത് ഉള്ള ബാങ്കിന്റെ മൂലധനം 55.45 കോടി രൂപയാണ്. 1228 കോടി രൂപ നിക്ഷേപവും 840 കോടി രൂപ വായ്പയുമായി മൊത്തം 2068 കോടി രൂപയാണ് ബാങ്കിന്റെ ബിസിനസ്.

ബാങ്ക് മെമ്പർമാരുടെ മക്കൾക്ക് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ 50 പേർക്ക് 2.5 ലക്ഷം രൂപ അവാർഡായി വിതരണം ചെയ്തു. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. പി ജെ തോമസ് സ്വാഗതവും ഡയറക്ടർ പി പി തോമസ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top