എസ്.എന്‍.ഹയര്‍സെക്കന്‍ററി സ്‌കൂളിന്‍റെ എന്‍.എസ്.എസ്.ക്യാമ്പ് ആളൂരിൽ ആരംഭിച്ചു

ആളൂര്‍ : ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കന്‍ററി സ്‌കൂളിന്‍റെ എന്‍.എസ്.എസ് ക്യാമ്പ് പൊലിമ -2017 ആളൂര്‍ എസ്.എന്‍.വി.എച്ച് എസ്. സ്‌കൂളില്‍ ആരംഭിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യനെയ്‌സന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എം എൽ എ പ്രൊഫ. കെ.യു.അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.എൻ.വി.എച്ച്.എസ്.എസ്. മാനേജര്‍ ഇ.കെ.ബൈജു പതാക ഉയര്‍ത്തി. സമൂഹത്തെ അറിയുവാനും ഇടപഴകാന്‍ ശീലിക്കുവാനും എന്‍.എസ്.എസ് കുട്ടികളെ സഹായിക്കുകയും, പരസ്പരം സ്‌നേഹിച്ചുകൊണ്ടല്ലാതെ സമൂഹത്തില്‍ മുന്നോട്ടുപോകാന്‍ സാദ്ധ്യമല്ലാ എന്നും ആദ്ദേഹം കുട്ടികളോടു പറഞ്ഞു. പി.കെ. ഭരതന്‍മാസ്റ്റര്‍ കുട്ടികള്‍ക്ക് എന്‍.എസ്.എസ് സന്ദേശം നല്‍കി. പ്രോഗ്രാം ഓഫീസർ രാഖീ രാമചന്ദ്രന്‍ ക്യാമ്പിനെപ്പറ്റി വിശദീകരണം നല്‍കി. വാര്‍ഡ്‌ മെമ്പര്‍ ബിന്ദു ഷാജു, എസ്.എന്‍.ഡി.പി സമാജം വൈസ് പ്രസിഡന്‍റ് സജീവന്‍മാസ്റ്റര്‍ എന്നിവർ ആശംസകള്‍ നേർന്നു. ഷാജിമാസ്റ്റര്‍, സിലോ ടീച്ചര്‍, ധന്യടീച്ചര്‍, പി.ടി.എ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ . രാധാകൃഷ്ണന്‍ , ക്യാപ്റ്റന്‍ സോമന്‍ , എന്നിവർ സന്നിഹിതരായിരുന്നു. ആളൂര്‍ എസ്.എന്‍.വി.എച്ച് എസ്. സ്‌കൂളിലെ ധന്യ ടീച്ചര്‍ സ്വാഗതവും സ്വയംപ്രഭ ടീച്ചര്‍ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top