വിനായക ചതുർത്ഥി ആഘോഷങ്ങൾ സെപ്റ്റംബർ 2ന്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട പുത്തൻകുളം മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 2 തിങ്കളാഴ്ച വൈകിട്ട് 5:30 മുതൽ 8:30 വരെ തിരുവനന്തപുരം വിഠൽ വിനോദ് ഭാഗവതരും സംഘവും അവതരിപ്പിക്കുന്ന ഭജൻ സന്ധ്യ ഉണ്ടായിരിക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി രാവിലെ 5:30 ന് മഹാഗണപതി ഹോമം, ഏഴുമണിക്ക് വിശേഷാൽ പൂജകൾ, വൈകിട്ട് 6:30ന് ദീപാരാധന ചുറ്റുവിളക്ക് പ്രസാദ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ക്ഷേമസമിതി അറിയിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top