ടൂറിസ്റ്റ് ഗൈഡ് ഫെഡറേഷൻ രൂപികരിച്ചു


സംസ്‌ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകൾ ‘ടൂറിസ്റ്റ് ഗൈഡ് ഫെഡറേഷൻ (TGF) രൂപികരിച്ചു. സംസ്‌ഥാനത്തെ ടൂറിസ്റ്റ് ഗൈഡുകളുടെ ഏറ്റവും വലിയ സംഘടനയാണ്.14 ജില്ലകളിൽ നിന്നായി നൂറിൽ താഴെ അംഗങ്ങൾ ഉണ്ട്. സുന്ദരമൂർത്തി സി കെ (പ്രസിഡന്റ്), പ്രസന്ന കുമാർ എസ് (സെക്രട്ടറി), അബ്‌ദുൾ ഖാദർ പി എം (ട്രഷറർ) രാജേഷ് വി (വൈസ് പ്രസിഡന്റ്) റോസ് മേരി നീൽ (ജോയിന്റ് സെക്രട്ടറി ) കമ്മിറ്റി അംഗങ്ങൾ : അൻസിൽ കൊറയ, ഫ്രാൻസിസ് സേവ്യർ, അഭിലാഷ് പി ഗോപിനാഥ്, ഹരീഷ് ദാസ്. എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

കേരളത്തിലെ ടൂറിസം രംഗത്തെ പരിപോഷിപ്പിക്കാനായി വിദേശ ടൂറിസ്റ്റുകളടക്കം നേരിട്ട് സംവദിക്കുന്ന ടൂറിസ്റ്റ് ഗൈഡുകൾക്ക് വേണ്ട രീതിയിൽ പരിശീലനം നല്കാൻ ടൂറിസം ഡിപ്പാർട്ടുമെന്റുമായി സഹകരിച്ചു പരിശീലന പരിപാടികൾ സംഘടിപ്പിച്ചു വരികയാണെന്ന് ടി.ജി.എഫ് സംസ്ഥാന പ്രസിഡന്റ്റും ഇരിങ്ങാലക്കുടയിലെ കേരളാ ഇൻ ട്രാവൽ സൊല്യൂഷൻ ഡയക്ടറുമായ സുന്ദരമൂർത്തി സി കെ പറഞ്ഞു. കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസ് ഇതിനകം 50 പേർക്ക് പരിശീലനം നൽകി.

Leave a comment

Top