താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം

താണിശ്ശേരി : വിദ്യാലയത്തിനകത്തെ ആഘോഷങ്ങളുടെ ചെലവ് ചുരുക്കി താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം നടത്തി. വിദ്യാർഥികൾ സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് വെട്ടിക്കുഴിയിലെ സ്‌മൈൽ വില്ലേജിലെ വിവിധ അന്തേവാസികൾക്ക് കേക്കും വസ്ത്രങ്ങളും ധനസഹായവും നൽകി. സ്കൂൾ പി ടി എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി, പ്രിൻസിപ്പൽ സിസ്റ്റർ മരിയ കണ്ണമ്പിള്ളി എന്നിവരുടെ സാന്നിധ്യത്തിൽ അധ്യാപക പ്രതിനിധികളും വിദ്യാർത്ഥികളും ചേർന്ന് ക്രിസ്തുമസ്ഗാനങ്ങൾ പാടി അന്തേവാസികളോടൊപ്പം ചെലവഴിച്ചു

Leave a comment

Leave a Reply

Top