വിശുദ്ധ അന്തോണിസിന്‍റെ 824-ാം ജന്മദിന തിരുനാളിന് ചെട്ടിക്കാട് കൂറ്റൻ കേക്ക് ഒരുക്കി ഇരിങ്ങാലക്കുട ചാൾസ് ബേക്കേഴ്സ്


ഇരിങ്ങാലക്കുട :
ചെട്ടിക്കാട് ദേവാലയത്തിൽ വിശുദ്ധ അന്തോണിസിന്‍റെ 824-ാം ജന്മദിന തിരുനാളിനോടനുബന്ധിച്ച് പള്ളിമുറ്റത്ത് 824 കി ലോ തൂക്കവും 101 അടി നീളമുള്ള കൂറ്റൻ കേക്ക് ഒരുക്കി ഇരിങ്ങാലക്കുട ചാൾസ് ബേക്കേഴ്സ്. ചൊവ്വാഴ്ച വൈകിട്ട് ആറ് മുപ്പതിന് നടക്കുന്ന ദിവ്യബലിക്കുശേഷം കേക്ക് ആശീർവദിക്കും. വിശുദ്ധന്‍റെ തിരുസ്വരൂപവും ദേവാലയത്തിന്‍റെ മാതൃകയും കേക്കിൽ ചിത്രീകരിച്ചിട്ടുണ്ട്. വാനില, ചോക്ലേറ്റ്, സ്ട്രോബറി, പൈനാപ്പിൾ എന്നിവയാണ് പ്രധാന ഫ്ലേവറുകൾ. ചാൾസ് ബേക്കേഴ്‌സിലെ സജീവ് ബേബി, സന്തോഷ് ബേബി എന്നിവരുടെ നേതൃത്വത്തില്‍ ആർട്ടിസ്റ് ലാലു, ജീവനക്കാരായ രാമചന്ദ്രൻ, ദിനേശ്, മാമൻ എന്നിവരാണ് കേക്ക് നിർമിച്ചത്. ഇരിങ്ങാലക്കുട കത്രീഡൽ ദേവാലയത്തിലും, തൃശൂർ അമ്മല ആശുപതി, ജോസ്കോ ജ്വല്ലറി എന്നിവടങ്ങളിലും ചാൾസ് ബേക്കേഴ്സ് നേതൃത്വത്തിൽ കൂറ്റൻ കേക്ക് നിർമ്മിച്ചിട്ടുണ്ട്

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top