വെള്ളക്കെട്ടിൽനിന്നും ശാശ്വതപരിഹാരം തേടി പെരുവല്ലിപാടം നിവാസികളുടെ ജനകിയ കൂട്ടായ്മ്മ


ഇരിങ്ങാലക്കുട :
ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടിന്‍റെ ദുരിതം ഏറ്റുവാങ്ങുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമായ വാർഡ് 26 പെരുവല്ലിപാടത്തെ നിവാസികൾ പ്രശ്‌നപരിഹാരത്തിനായി ജനകീയ കൂട്ടായ്മക്ക് രൂപം നൽകി. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളുമായി ജനകീയ കൂട്ടായ്മ മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നഗരസഭാ കൗൺസിലർമാരായ അമ്പിളിജയൻ, കെ കെ ശ്രീജിത്ത്‌, സന്തോഷ്‌ ബോബൻ എന്നിവർ സംസാരിച്ചു. എൻ സി അജയൻ സ്വാഗതവും കെ വി രാജേഷ് നന്ദിയും രേഖപ്പെടുത്തി. ചേലൂർ പെട്രോൾ പമ്പിനടുത്തുള്ള ത്രീസ്റ്റാർ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ഭാരവാഹികളായി സൽഗു തറയിൽ (പ്രസിഡന്റ്), എ എസ് ഷാരംഗ് (സെക്രട്ടറി), കെ വി രാജേഷ് (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

Leave a comment

Top