താലൂക്കിലെ ഏറ്റവും വലിയ ക്യാമ്പായിരുന്ന എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ ഇനി 10 കുടുംബങ്ങൾ മാത്രം, തിങ്കളാഴ്ച മുതൽ സ്കൂൾ തുറന്നു പ്രവർത്തിക്കും


എടതിരിഞ്ഞി :
പടിയൂർ, എടതിരിഞ്ഞി, കാക്കാത്തുരുത്തി പ്രദേശങ്ങളെ പ്രളയം കവർന്നപ്പോൾ അഞ്ഞൂറിലധികം കുടുംബങ്ങളിലെ 1500 ലധികം പേർക്ക് ദിവസങ്ങളോളം അഭയം നൽകിയ ജില്ലയിലെയും മുകുന്ദപുരം താലുക്കിലെയും ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായി മാറിയ എടതിരിഞ്ഞി എച്ച്.ഡി.പി സമാജം സ്കൂളിൽ ഇനി 10 കുടുംബങ്ങൾ മാത്രം ശേഷിക്കുന്നു. ഇവരെ സൗകര്യമുള്ള സ്കൂളിന്‍റെ മറ്റൊരു കെടിടത്തിലേക്കു മാറ്റിയതിനെത്തുടർന്ന് 19-ാം തിയതി തിങ്കളാഴ്ച മുതൽ സ്കൂൾ തുറന്നു പ്രവർത്തിക്കും എന്ന് മാനേജ്‌മന്‍റ് അറിയിച്ചു. കഴിഞ്ഞ വർഷവും സ്കൂളിലെ ക്യാമ്പിൽ മൂവായിരത്തിലധികം പേർ ഒരാഴ്ചയോളം തങ്ങിയിരുന്നു. സ്കൂൾ മാനേജ്മെന്റും അധ്യാപകരും മറ്റു സന്നദ്ധപ്രവർത്തകരും ഒത്തുരുമിച്ചാണ് ക്യാമ്പിലെ സൗകര്യങ്ങൾ യാതൊരു പരാതികൾക്കും ഇടവരാത്ത രീതിയിൽ കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും ഒരുക്കിയിരുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top