ഭാരതീയ ദർശനങ്ങളിലെ സദാചര മൂല്യങ്ങൾ ഉൾകൊണ്ട് സാമൂഹികാരോഗ്യം വീണ്ടെടുക്കണം: സ്വാമി ബ്രഹ്മസ്വരുപാനന്ദ

അരിപ്പാലം: ഭാരതീയ ദർശനങ്ങളിൽ ഉൾകൊള്ളുന്ന സദാചര മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ തയ്യറാവണമെന്ന് അമരിപ്പാടം ഗുരു നാരായണശ്രമ മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ ‘പണിക്കാട്ടിൽ ദേവി ഭാഗവത നവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സദാചാരം ആരോഗ്യം, ദുരാചാരം രോഗമെന്നും ആയുർവേദം അനുശാസിക്കുന്നു അതുപോലെ ഭാഗവതയജ്ങ്ങളിലും വിചാര സത്രങ്ങളിലും സദാചാര മൂല്യങ്ങൾ ചർച്ച ചെയ്ത് സമൂഹത്തിന് നഷ്ടമായി കൊണ്ടിരിക്കുന്ന ആരോഗ്യം വീണ്ടെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പെരിങ്ങോട്ടുക്കര കാനാടി മഠാധിപതി വിഷ്ണു ഭാരതീയ സ്വാമികൾ വിചാര സത്രം ഉദ്ഘാടനം നിർവഹിച്ചു.

വിചാര സത്രം ചെയർമാൻ സുലേഷ് സുബ്രഹ്മുണ്യൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.നന്ദനൻ, കേശവൻതൈപറമ്പിൽ കോ.ഓഡിനേറ്റർ കെ.കെ.ബിനു എന്നിവർ സംസാരിച്ചു. ദേവി ഭാഗവത നവാഹത്തിന് യഞ്ജാചാര്യൻ ഒ.വേണുഗോപാൽ കുന്നംകുളം, വടശ്ശേരിഹരി നമ്പൂതിരി, വസന്ത സുന്ദരൻ എന്നിവരും ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പടിയൂർ വിനോദ്, വൈശാഖ് പണിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top