അംഗൻവാടികളിൽ സ്വാതന്ത്ര്യദിനാഘോഷം


വല്ലക്കുന്ന് :
സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കി അംഗൻവാടികളിലും ത്രിവർണ പതാക കൈയ്യിലേന്തിയും മധുരം വിതരണം ചെയ്തും കുരുന്നുകൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. വല്ലക്കുന്ന് അംഗൻവാടിയിലെ സ്വാതന്ത്ര്യദിനാഘോഷം ആളൂർ പഞ്ചായത്ത് വാർഡ് മെമ്പർ ഐ.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എൽ ആന്റോ, പി.കെ. രവി, എൻ.കെ. ജോസ്, കെ.ജെ. ജോൺസൻ, ഷാരിജ അമ്പാടി, അഡ്വ. വി.പി. കൊച്ചാപ്പു എന്നിവർ നേതൃത്വം നൽകി. തഴെക്കാട് 10-ാം നമ്പർ അംഗൻവാടിയിലെ സ്വാതന്ത്ര്യദിനാഘോഷം കമ്മിറ്റി അംഗം ശങ്കരൻ വൈദ്യർ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. അംഗൻവാടി അദ്ധ്യാപിക അൽഫോൻസാ ടീച്ചറുടെ നേതൃത്വത്തില്‍ കുരുന്നുകളും, രക്ഷിതാക്കളും മധുരം സ്വീകരിച്ചു ഘോഷയാത്ര നടത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top