സംയോജിത മാതൃക കൃഷിത്തോട്ടം ചെയ്യുന്നതിന് ആനുകൂല്യം


വെള്ളാങ്ങല്ലൂർ :
വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റന്‍റ് ഡയറക്ടറുടെ പരിധിയിൽ വരുന്ന വേളൂക്കര, വെള്ളാങ്ങല്ലൂർ, പുത്തൻചിറ, പൂമംഗലം, പടിയൂർ എന്നീ കൃഷിഭവനുകളിൽ ആത്മ പ്ലസ് 2019-20 പദ്ധതിയുടെ ഭാഗമായി സംയോജിത മാതൃക കൃഷിത്തോട്ടം ചെയ്യുന്നതിന് താല്പര്യമുള്ളവർ ആഗസ്റ്റ് 24 ശനിയാഴ്ച 4 മണിക്ക് മുൻപായി അതാത് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകരുടെ ഭൂവിസ്തൃതി അനുസരിച്ച് ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിരിക്കും. അപേക്ഷകന് കൃഷി കൂടാതെ മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യകൃഷി, തേനീച്ച വളർത്തൽ കോഴി വളർത്തൽ, കൂൺകൃഷി, ജൈവവള ഉൽപ്പാദനം, വെർമി കമ്പോസ്റ്റ് ഇതിലേതെങ്കിലും 3 മേഖലകൾ അവലംബിക്കുന്ന വർക്കാണ് ആനുകൂല്യം നൽകുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top