തൃശൂർ ജില്ലയിൽ ബുധനാഴ്ച ഓറഞ്ച് അലേർട്ട്


ഇരിങ്ങാലക്കുട :
തൃശൂർ ജില്ലയിൽ കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ആഗസ്റ്റ് 14 ബുധനാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.  (115 മില്ലിമീറ്റർ മുതൽ 204.5 മി.മീ. വരെ മഴ). സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇരിങ്ങാലക്കുടയിൽ തിങ്കളാഴ്ച 29.1 മില്ലി മീറ്റർ മഴയും, ചൊവാഴ്ച 14.7 മില്ലി മീറ്റർ മഴയുമാണ് രേഖപ്പെടുത്തിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top