കേരളത്തിൽ സി പി എം – ബി ജെ പി മച്ചാൻ മച്ചാൻ ബന്ധമെന്ന് കെ.മുരളീധരൻ

മുരിയാട് : കേരളത്തിൽ സി പി എമ്മും ബി ജെ പിയും തമ്മിൽ മച്ചാൻ മച്ചാൻ ബന്ധമാണുള്ളതെന്ന് കെ.മുരളീധരൻ എം എൽ എ പറഞ്ഞു. ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുരിയാട് മണ്ഡലം 58,60 ബൂത്തുകളുടെ കുടുംബ സംഗമം ആനന്ദപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാ രംഗങ്ങളിലും പണമുള്ളവർക്ക് മാത്രമായുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നത്. പാവപ്പെട്ടവരെ ശ്മശാനത്തിലേക്കെടുക്കാനാണ് സർക്കാർ ഒപ്പമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൂത്ത് പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് ടി.വി.ചാർളി, മണ്ഡലം പ്രസിഡന്റ് ഐ.ആർ.ജെയിംസ്, സുധൻ കാരയിൽ, ബൂത്ത് പ്രസിഡന്റ് അനിലൻ പള്ളിപ്പുറം, മണ്ഡലം സെക്രട്ടറി എം.എൻ.രമേഷ്, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മോളി ജേക്കബ്, അംഗങ്ങളായ തോമസ് തൊകലത്ത്, കെ.വൃന്ദകുമാരി, ജസ്റ്റിൻ ജോർജ്, ഗംഗാദേവി സുനിൽ, പോഷക സംഘടന മണ്ഡലം പ്രസിഡൻറുമാരായ അംബിക മുകുന്ദൻ, വിപിൻ വെള്ളയത്ത്, കെ.മുരളീധരൻ, കെ.കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.

Leave a comment

Leave a Reply

Top