രക്ഷാപ്രവർത്തകർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്


ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വിവിധ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി വെള്ളക്കെട്ടിലും ചെളിയിലും ഇറങ്ങുന്നവർ ഡോക്‌സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം നിർബന്ധമായും കഴിക്കണം. പകർച്ചവ്യാധി ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം സ്വീകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ ആർക്കെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവർ ഉടൻതന്നെ ചികിത്സതേടണം. വീടിന്റെ അവശിഷ്ടങ്ങളും മരച്ചില്ലകളും മണ്ണിനടിയിൽ ഉള്ളതിനാൽ ശരീരത്തിൽ മുറിവേൽക്കാതെ ശ്രദ്ധിക്കണം. വെള്ളം കെട്ടികിടക്കുന്ന സ്ഥലങ്ങളിൽ അവയുടെ ആഴം അറിയാതെ ഇറങ്ങരുത്. ദുരിതാശ്വാസ ക്യാമ്പുകൾ നടക്കുന്ന സ്ഥലത്തെ സന്നദ്ധ പ്രവർത്തകരും ഡോക്‌സിസൈക്ലിൻ ഗുളിക കഴിച്ചുവെന്നു ഉറപ്പാക്കണം

Leave a comment

Top