ഇരിങ്ങാലക്കുട മണ്ഡലത്തിൽ പണി പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട മണ്ഡലത്തിൽ പണി പൂർത്തീകരിച്ച പോട്ട മൂന്നുപീടിക, പൊറത്തിശ്ശേരി മിനി സിവിൽ സ്റ്റേഷൻ, മുരിയാട് കാരൂർ കൊപ്രക്കളം, ഈസ്‌ററ് പഞ്ഞപ്പിള്ളി പാറേക്കാട്ടുകര, പുല്ലൂർ അപകട വളവ്, കാട്ടൂർ ഗവ. ഹോസ്പിറ്റൽ എന്നീ റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. ഇരിങ്ങാലക്കുട ടൌൺ ഹാളിൽ നടന്ന ചടങ്ങിൽ പ്രൊഫ. കെ യു അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.  വെള്ളാഞ്ചിറ റെയിൽവേഗേറ്റ് മുതൽ പറമ്പി ഇറിഗേഷൻ വരെ ഉള്ള എഴുന്നുള്ളത്ത് പാത റോഡ്, താണിശ്ശേരി റോഡ് ഒന്നു മുതൽ ആറു കിലോമീറ്റർ വരെ എന്നിവയാണ് പണി ആരംഭിച്ച മറ്റു റോഡുകൾ. ഈ റോഡുകൾക്കായി മൊത്തം 15 കോടി 91 ലക്ഷം രൂപയാണ് നിർമാണച്ചെലവ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top