ശൂർപ്പണഖാങ്കം കൂടിയാട്ടം ശ്രീരാമൻ പുറപ്പാട് അരങ്ങേറി


ഇരിങ്ങാലക്കുട :
ശ്രീകൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ ആഗസ്റ്റ് 6 മുതൽ 9 വരെ ഗുരു അമ്മന്നൂർ കുട്ടൻചാക്യാരുടെ നേതൃത്വത്തിൽ വൈകിട്ട് 6:30ന് ശൂർപ്പണഖാങ്കം കൂടിയാട്ടം നിർവ്വഹണസഹിതം അരങ്ങേറുന്നു. കൂടിയാട്ട ആസ്വാദകസമിതിയാണ് കൂടിയാട്ടം സംഘടിപ്പിയ്ക്കുന്നത്. ചൊവാഴ്ച ശൂർപ്പണഖാങ്കം കൂടിയാട്ടം ശ്രീരാമൻ പുറപ്പാട് അരങ്ങേറി. പഞ്ചവടിയിലെത്തുന്ന ശ്രീരാമൻ ലക്ഷ്മണൻ നിർമ്മിച്ച പർണ്ണശാലയിൽ സീതയോടു കൂടി ഗോദാവരീ നദിയിലെ ജലകണങ്ങളിൽ തട്ടി വരുന്ന മന്ദവായു ഏറ്റ് സുഖമായിരിയ്ക്കുന്നു. പഞ്ചവടി രാക്ഷസന്മാർ നിറഞ്ഞ സ്ഥലമാണെന്നറിഞ്ഞ് വളരെ കൗതുകത്തോടെ പഞ്ചവടിയിലെത്തിയിട്ടും രാക്ഷസരെ ആരും കണ്ടില്ല മാത്രമല്ല അയോദ്ധ്യയിലിരിയ്ക്കുന്ന പോലെ സന്തോഷമാണ് എന്ന് സീതയോട് പറയുന്നു. തുടർന്ന് നിത്യക്രിയ എന്ന നൃത്തവിശേഷം അഭിനയിച്ച് കൂടിയാട്ടം അവസാനിപ്പിക്കുന്നു. അമ്മന്നൂർ മാധവ് ചാക്യാർ ശ്രീരാമനായി അരങ്ങത്ത് വന്നു. പി.കെ ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ്.പി ചാക്യാർ എന്നിവർ മിഴാവിലും, ഇന്ദിര നങ്ങ്യാർ താളം, കലാമണ്ഡലം സതീശൻ ചുട്ടി. ആഗസ്റ്റ് 7ന് ശ്രീരാമന്‍റെ നിർവ്വഹണം, ആഗസ്റ്റ് 8ന് ശ്രീരാമന്‍റെ നിർവ്വഹണം, ആഗസ്റ്റ് 9ന് കൂടിയാട്ടം ശൂർപ്പണഖയുടെ നിണമണിയൽ. ശൂർപ്പണഖാങ്കം കൂടിയാട്ടം സർവ്വാഭീഷ്ടസിദ്ധിയ്ക്കായി കൂടൽമാണിക്യത്തിൽ പതിറ്റാണ്ടുകളായി നടത്തിവരുന്നുണ്ട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top