കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് 45-ാം വാർഷിക സമ്മേളനം


ഇരിങ്ങാലക്കുട :
കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചിന്‍റെ നാൽപത്തഞ്ചാം വാർഷിക സമ്മേളനം കെ.പി. സി. സി ജനറൽ സെക്രട്ടറി എം. പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു. പതിനൊന്നാം ശമ്പള പരിഷ്കരണം അടിയന്തിരമായി അനുവദിക്കണമെന്നും, ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിച്ചു മാത്രമേ മെഡിസെപ് പദ്ധതി നടപ്പിലാക്കാവു എന്നും, പതിനൊന്നാം ശമ്പളപരിഷ്കരണം കുടിശ്ശികയായതിനാൽ ഇടക്കാല ആശ്വാസവും പുതിയ ക്ഷാമബത്തയും അനുവദിക്കണമെന്നും ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. ബ്രാഞ്ച് പ്രസിഡന്റ് വി.എസ് സിജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി ജോസ്, ജില്ലാ സെക്രട്ടറി സന്തോഷ് തോമസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. എസ് മനോജ്, ടി.ജി രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി പി. ആർ കണ്ണൻ സ്വാഗതവും ട്രഷറർ എം. പി ദിൽരാജ് നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top