ഈ സീസണിലെ കൂടിയ മഴയായ 98 മില്ലിമീറ്റർ മഴ ഇരിങ്ങാലക്കുടയിൽ രേഖപ്പെടുത്തി, തൃശ്ശൂർ ജില്ലയിൽ യെല്ലോ അലർട്ട്


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുടയിൽ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നു. ഈ സീസണിൽ നാളിതുവരെ ലഭിച്ച ഏറ്റവും കൂടിയ മഴയായ 98 മില്ലിമീറ്റർ മഴയാണ് ചൊവാഴ്ച രാവിലെ വരെ ഇരിങ്ങാലക്കുടയിൽ രേഖപ്പെടുത്തിയത്. . തിങ്കളാഴ്ച രാത്രി ഉണ്ടായ കാറ്റിലും മഴയിലും പലയിടത്തും ചെറിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വല്ലക്കുന്ന് ആനന്ദപുരം റോഡിൽ കേബിൾ പൊട്ടി വീണു ഗതാഗത തടസ്സമുണ്ടായി. വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ള തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും യെല്ലോ അലർട്ടും, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a comment

Top