ക്രൈസ്റ്റ് കോളേജിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾക്കായി റാഗിംഗ് വിരുദ്ധ ബോധവൽക്കരണം നടത്തി. സർക്കിൾ ഇൻസ്പെക്ടർ ബിജോയ് പി ആർ ക്ലാസെടുത്തു. സുപ്രീം കോടതി ഉത്തരവും യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ നിർദ്ദേശമനുസരിച്ച് കോളേജിൽ റാഗിംഗ് വിരുദ്ധ സെൽ അധ്യയനവർഷത്തിന് ആരംഭംമുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ആദ്യ വർഷ വിദ്യാർഥികൾക്ക് സുഖമായി പഠനം നടത്താൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അറിയിച്ചു. ഡോ. ബി പി അരവിന്ദ, പ്രൊഫ. മേരി പത്രോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top