മെറിറ്റ് ഡേ സംഘടിപ്പിച്ചു


ഇരിങ്ങാലക്കുട :
ഗവണ്മെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെയും വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെയും അധ്യാപിക — രക്ഷാകർത്തൃ സമിതിയുടെയും ആഭിമുഖ്യത്തിൽ മെറിറ്റ് ഡേ ‘മികവ് 2019’ സംഘടിപ്പിച്ചു. പ്രൊഫ. കെ യു അരുണൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. അക്കാദമിക വർഷത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവച്ച വിദ്യാർത്ഥിനികളെ എം എൽ എ അനുമോദിച്ചു. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന യോഗത്തിൽ പി ടി എ പ്രസിഡന്റ്‌ ജോയ് കോനങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ്‌ കൗൺസിലർ സോണിയ ഗിരി,സ്കൂൾ പ്രിൻസിപ്പൽ പ്യാരിജ, വൈസ് പ്രിൻസിപ്പൽ രമണി, സ്റ്റാഫ് സെക്രട്ടറി അബ്ദുൾഹക്ക്, വി എച്ച് എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് ഹേന എന്നിവർ സംസാരിച്ചു.

Leave a comment

Top