കരോൾ പിരിവ് സംഭാവനയായി നൽകി തെക്കേഅങ്ങാടിയിലെ കുട്ടികൾ മാതൃകയായി

ഇരിങ്ങാലക്കുട : ക്രിസ്​മസിനെ വരവേൽക്കാൻ ആഘോഷ ലഹരിയുണർത്തി കരോൾ സംഘങ്ങൾ എല്ലായിടത്തും സജീവമായപ്പോൾ ഇരിങ്ങാലക്കുട തെക്കേഅങ്ങാടിയിലെ കുട്ടികളുടെ കരോൾ സംഘം തങ്ങൾക്കു കിട്ടിയ കരോളിൽ പിരിഞ്ഞുകിട്ടിയ മുഴുവൻ തുകയും ബിഷപ്പ് മാർ പോളി കണ്ണൂക്കാടന്‍റെ പാവപ്പെട്ടവർക്കായുള്ള ‘ബ്ലസ് എ ഹോം’ പദ്ധതിയിലേക്ക് സംഭാവന നൽകി മാതൃകയായി. പതിനഞ്ചു കുട്ടികളാണ് കരോൾ സംഘത്തിൽ ഉണ്ടായിരുന്നത്. നൂറോളം വീടുകളിൽ കയറിയിറങ്ങിയാണ് അവർ ഈ കാരുണ്യ പ്രവർത്തിക്കുള്ള തുക കണ്ടെത്തിയത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top