വിദ്യാർത്ഥികൾക്ക് കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് ആഗസ്റ്റ് 1 മുതൽ അപേക്ഷിക്കാം


അറിയിപ്പ് :
സംസ്ഥാനത്തിലെ സർവകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ്/ എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ടുമെന്റുകളിലെയും വിദ്യാർത്ഥികളിൽ നിന്നും 2019-20 അധ്യയനവർഷത്തേയ്ക്കുള്ള കേരള സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിനുള്ള (ഫ്രഷ്/ റിന്യൂവൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ആഗസ്റ്റ് 1 മുതൽ സമർപ്പിക്കാം. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്‌കോളർഷിപ്പ് വെബ്‌സൈറ്റായ www.dcescholarship.kerala.gov.in ൽ സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് സെപ്റ്റംബർ 30 നകം അപേക്ഷ സമർപ്പിക്കണം.

Leave a comment

Top