വസ്തു പണയം വെച്ച് ഒന്നരകോടി നല്‍കാമെന്ന വാഗ്ദാനത്തില്‍ രണ്ടര ലക്ഷത്തോളം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ വെള്ളാങ്കല്ലൂര്‍ സ്വദേശി പിടിയിൽ


ഇരിങ്ങാലക്കുട :
വസ്തു പണയം വെച്ച് ഒന്നരകോടി നല്‍കാമെന്ന വാഗ്ദാനത്തില്‍ രണ്ടര ലക്ഷത്തോളം രൂപ വാങ്ങി വഞ്ചിച്ച കേസില്‍ ഫോർച്ച്യൂൺ എന്റർപ്രൈസസ് ഉടമ വെള്ളാങ്കല്ലൂര്‍ സ്വദേശി മൂത്തേരി ദിനേശനെ ഇരിങ്ങാലക്കുട പോലീസ് പിടികൂടി. കോട്ടയം എരുമേലി സ്വദേശി മോഹനൻ പിള്ളയുടെ പരാതിയിലാണ് നടപടി. ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫെയ്മസ് വർഗ്ഗീസിന്‍റെ പ്രത്യേക കുറ്റാന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ പി ആർ ബിജോയിയുടെയുടെ നേതൃത്വത്തിൽ എസ് ഐ സുബിന്ത് കെ എസ്, ഡെന്നി, സി പി ഒ മാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

Top