കൂടൽമാണിക്യം ക്ഷേത്രത്തിൽ കഥകളി വഴിപാട് ആരംഭിച്ചു


ഇരിങ്ങാലക്കുട :
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സൗകര്യത്തിൽ കഥകളി വഴിപാടുകൾ ആരംഭിച്ചു. സർവ്വ ഐശ്വര്യങ്ങൾക്ക് ശ്രീരാമപട്ടാഭിഷേകം കഥകളി 45,000 രൂപ, ദാരിദ്ര്യ ശമനത്തിന് കുചേലവൃത്തം കഥകളി 35,000 രൂപ, സന്താനലബ്ധിക്ക് സന്താനഗോപാലം കഥകളി 35,000 രൂപ, സർവ്വ സർവ്വം മംഗളമാകാൻ കിരാതം കഥകളി 35000 രൂപ, വിവാഹം നടക്കാൻ സീതാ സ്വയംവരം കഥകളി 35,000, രുക്മണി സ്വയംവരം കഥകളി 35,000 രൂപ, മൃത്യുവിനെ ജയിക്കാൻ മാർക്കണ്ഡേയ ചരിതം കഥകളി 35,000 രൂപ. കൂടുതൽ വിവരങ്ങൾക്ക് കൂടൽമാണിക്യം ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക 04802826631 04802822631

Leave a comment

Top