ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ “ക്രിസ്മസ് ലാന്‍റ്”

ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ കോൺവെന്‍റ് ഹൈ സ്കൂളിൽ ക്രിസ്മസ് ആഘോഷം വർണാഭമായി നടന്നു.” ക്രിസ്മസ് ലാന്‍റ്” വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.10 – ാം ക്ലാസ്സുകാരുടെ നേതൃത്വത്തിലാണ് ” ക്രിസ്മസ് ലാന്റ്” നിർമ്മിച്ചത്. കാർഡ് നിർമാണം, നക്ഷത്രം തയ്യാറാക്കൽ, കരോൾ ഗാനം, ക്രിസ്മസ് പപ്പാ, ക്രിബ്, ക്വിസ്സ് തുടങ്ങി നിരവധി ആകർഷകമായ മത്സരങ്ങൾ നടത്തുകയും, സമ്മാനവിതരണം ക്രിസ്മസ് ആഘോഷവേളയിൽ ഹെഡ്മിസ്ട്രസ് സി. റോസ് ലറ്റ് നൽകുകയും ചെയ്തു. ക്രിസ്മസ് സന്ദേശം പി.ടി.എ പ്രസിഡന്റ് പി.ടി. ജോർജ് നല്കി. പി.ടി.എ.എക്സി. അംഗം റഊഫ് കരൂപ്പടന്ന പങ്കെടുത്തു.  വിവിധ കലാപരിപാടികൾ ആഘോഷത്തിന് നിറം പകർന്നു. അൽ ജെസ്‌ന പി.ജെ സ്വാഗതവും മാളവിക പി.എം നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top