ഭാരതീയ കലാക്ഷേത്രത്തിൽ രാമായണ പ്രഭാഷണം ആരംഭിച്ചു


ഇരിങ്ങാലക്കുട :
ഭാരതീയ കലാക്ഷേത്രത്തിൽ കർക്കിടക മാസത്തോട് അനുബന്ധിച്ച് നടക്കുന്ന രാമായണ മഹോത്സവത്തിൽ രാമായണ പ്രഭാഷണം ആരംഭിച്ചു. ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപകൻ എസ്.എസ് ജയകുമാർ പ്രഭാഷണം നടത്തി. വൈകീട്ട് നടന്ന രാമായണ പാരായണത്തിന് മൂലയിൽ നന്ദകുമാർ നേതൃത്വം നൽകി. ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന രാമായണ പ്രഭാഷണം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ധർമ്മ ജാഗരൺ പ്രമുഖ പി.ജി കണ്ണൻ നിർവഹിക്കും. വൈകീട്ട് അഞ്ചുമണിക്ക് പതിവായി നടക്കുന്ന രാമായണ പാരായണത്തിന് റിട്ടയേഡ് പ്രൊഫ. എൻ നാരായണൻകുട്ടി നേതൃത്വം നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

Top