പാചകവാതക ഓപ്പൺഫോറം ആഗസ്റ്റ് 14ന്, പരാതികൾ 6ന് മുമ്പ് നൽകണം


ഇരിങ്ങാലക്കുട :
ജില്ലയിലെ ഔദ്യോഗിക ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, പാചകവാതക ഏജൻസി പ്രതിനിധികൾ, എൽപിജി സെയിൽസ് ഓഫീസർമാർ എന്നിവരെ ഉൾപ്പെടുത്തിയ പാചകവാതക ഓപ്പൺഫോറം ആഗസ്റ്റ് 14 വൈകീട്ട് മൂന്ന് മണിക്ക് തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ഗ്യാസ് കണക്ഷൻ, വിതരണം, ബുക്കിങ്, ലീക്കേജ് തുടങ്ങിയവയിൽ ഗ്യാസ് ഏജൻസിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുളള പരാതികൾ ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിന് മുമ്പായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ നൽകേണ്ടതാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top