മഴ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു


ഇരിങ്ങാലക്കുട :
ഒരാഴ്ചയായി പെയ്യുന്ന മഴ രണ്ടു ദിവസമായി കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുന്നു. പാടശേഖരങ്ങളോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലും ഇതുവഴി പോകുന്ന റോഡുകളും വെള്ളക്കെട്ട് ഭീക്ഷണിയിലാണ്. മറ്റുപ്രദേശങ്ങളിൽ പെയ്ത മഴവെള്ളം ഇവിടെ കേന്ദ്രികരിക്കുന്നതാണ് ഇതിനു കാരണം. മുരിയാട് കായലിലെ പാടശേഖരങ്ങളിലേക്ക് വെള്ളം ഉയർന്നു പൊങ്ങിയിട്ടുണ്ട്. കെ എൽ ഡി സി കനാലിൽ നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. ചണ്ടിയും മറ്റും മാറ്റാത്തതിനാൽ അധികജലം ഒഴുകിപോകുന്നില്ല.

കഴിഞ്ഞ പ്രളയകാലത്ത് ഉയർന്ന പ്രധാന ആവശ്യം വെള്ളം ഒഴുകി പോകാനുള്ള തടസങ്ങൾ കനാലിൽ നിന്ന് മാറ്റണം എന്നുള്ളതാണ് . ലക്ഷങ്ങൾ ചിലവാക്കുന്ന ചണ്ടിവാരൽ ഇത്തവണയും പ്രഹസനമായി മാറി എന്നതുകൊണ്ടാണ് ഇവിടെ അധികജലം ഒഴുകിപോകത്തെ കിടക്കുന്നത്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയിൽ പെയ്തത് 13 .9 മില്ലിമീറ്റർ മഴയാണ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top