ദേശീയ തലത്തിലെ മികച്ച പ്രവർത്തനത്തിന് സാഗി കോഓർഡിനേറ്റർ ടി ജയചന്ദ്രനെ ആദരിച്ചു


ഇരിങ്ങാലക്കുട :
ദേശീയ തലത്തിൽ പാര്‍ലമെന്‍റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പരിപാടിയായ സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയുടെ (സാഗി) പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കിയ കേരള സംസ്ഥാനത്തെ എ.ഐ.സി.ടി.ഇ ആദരിച്ചതിന്‍റെ അടിസ്ഥാനത്തിൽ, സാഗി കോർഡിനേഷൻ കമ്മറ്റി അംഗമായ മാപ്രാണം സ്വദേശിയും നെടുപുഴ വനിതാ പോളിടെക്‌നിക്കിലെ ഇലക്ട്രോണിക് എഞ്ചിനീറിങ് ഇൻസ്ട്രക്ടർ ടി ജയചന്ദ്രനെ സ്പെഷ്യൽ അപ്പ്രീസിയേഷൻ സർട്ടിഫിക്കറ്റ് നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ ആദരിച്ചു. സാഗി സംസ്ഥാന നോഡൽ ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ അഹമദ് , എ.ഐ.സി.ടി.ഇ അഡ്വൈസർ പ്രൊഫ്. ദിലീപ് എൻ മുഖേഡ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി , സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

എ.ഐ.സി.ടി.ഇ. മുന്നോട്ടുവെച്ച 14 പദ്ധതികളുടെ അടിസ്ഥാനത്തിലാണ് സാഗി പ്രവര്‍ത്തനങ്ങള്‍ വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കിയത്. ഗ്രാമീണമേഖലയിലെ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുക, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം കാര്യക്ഷമമാക്കുക, ഗ്രാമീണതലത്തില്‍ വരുമാനം വര്‍ധിപ്പിക്കുക, ചെലവ് കുറഞ്ഞ വീടുകളും കക്കൂസുകളും നിര്‍മിക്കുക, വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഊര്‍ജ ഉപയോഗം കുറയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നിവയാണ് സന്‍സദ് ആദര്‍ശ് ഗ്രാമം യോജനയുടെ ഭാഗമായി ലക്ഷ്യമിടുന്ന പദ്ധതികള്‍.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top