കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് അമ്മന്നൂർ പരമേശ്വരൻ കുട്ടൻ ചാക്യാർക്ക്‌ സ്വീകരണം നൽകി


ഇരിങ്ങാലക്കുട :
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് അമ്മന്നൂർ പരമേശ്വരൻ കുട്ടൻ ചാക്യാർക്ക്‌ കിഴക്കേനട റെസിഡന്റ്‌സ് അസ്സോസിയേഷൻ സ്വീകരണം നൽകി. റെസിഡന്റ്‌സ് അസ്സോസിയേഷൻ അംഗം കൂടിയായ പുരസ്‌കാര ജേതാവിനെ പ്രൊഫ. ജയറാം പൊന്നാട അണിയിച്ചു. നഗരസഭ വാർഡ് കൗൺസിലർ സന്തോഷ് ബോബൻ, വേണുജി, സംഗമേശ്വരൻ, പത്മനാഭൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കിഴക്കേനട റെസിഡന്റ്‌സ് അസ്സോസിയേഷൻ സെക്രട്ടറി മുരളി മലയാറ്റിൽ സ്വാഗതവും ഡോ. ശ്യാംകുമാർ നന്ദിയും പറഞ്ഞു. സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തിൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം തനിക്ക് മാത്രം കിട്ടിയ പുരസ്‌ക്കാരമല്ലന്നും, കൂടിയാട്ട രംഗത്തുള്ള കലാകാരന്മാർക്കും, കലയെ പ്രോത്സാഹിപ്പിച്ച ഈ നാടിനും നാട്ടുകാർക്കുമുള്ളതെന്നും കുട്ടൻ ചാക്യാർ പറഞ്ഞു.

Leave a comment

Top