സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളർഷിപ്പ്


സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐ.ഐ.ടി, ഐ.ഐ.എം., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർഥികളിൽ നിന്നും പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി ഒന്നര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് 20നകം പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനവും, അപേക്ഷാഫാറവും www.bcdd.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: എറണാകുളം മേഖലാ ഓഫീസ് 04842429130

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top