‘പ്രളയം’ വിഷയമാക്കി റോക്കി ജെയിംസ് അഖില കേരള ചിത്രരചനാ മത്സരം ഓഗസ്റ്റ് 15ന്


വല്ലക്കുന്ന് :
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ രക്തസാക്ഷിയായ വല്ലക്കുന്ന് സ്വദേശി റോക്കി ജെയിംസിന്‍റെ സ്മരണാർത്ഥം റോക്കി ജെയിംസ് ഫൗണ്ടേഷനും വല്ലക്കുന്ന് സെന്‍റ് അൽഫോൻസാ ചർച്ച് കെസിവൈഎം സംയുക്തമായി ഓഗസ്റ്റ് 15ന് ‘പ്രളയം’ എന്ന വിഷയത്തിൽ ‘റോക്കി ജെയിംസ് വിഷൻ അഖില കേരള ചിത്രരചനാ മത്സരം’ സംഘടിപ്പിക്കുന്നു. വല്ലക്കുന്ന് സെന്‍റ് അൽഫോൻസാ ചർച്ച് പാരിഷ് ഹാളിൽ രാവിലെ 10 മുതലാണ് മത്സരം. കിഡ്സ് (9 വയസ്സു വരെ) ക്രയോൺ /സ്കെച്ച് /കളർ പെൻസിൽ, സബ്ജൂനിയർ (പത്തു വയസ്സു മുതൽ 13 വയസ്സു വരെ) ക്രയോൺ /സ്കെച്ച് /കളർ പെൻസിൽ. ജൂനിയർ (14 വയസു മുതൽ 17 വയസു വരെ) വാട്ടർ കളർ + പെൻസിൽ ഡ്രോയിങ്. സീനിയർ (18 വയസ്സ് മുതൽ 35 വയസ്സ് വരെ) വാട്ടർ കളർ + പെൻസിൽ ഡ്രോയിങ്.

കിഡ്സ് ആൻഡ് സബ്ജൂനിയർ മത്സരങ്ങൾക്ക് ഒന്നാം സമ്മാനം 3001 രൂപ, രണ്ടാം സമ്മാനം 2001 രൂപ, മൂന്നാം സമ്മാനം 1001 രൂപ. ജൂനിയർ ആൻഡ് സീനിയർ വിഭാഗങ്ങൾക്ക് ഒന്നാം സമ്മാനം 5001 രൂപ രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 1001 രൂപ. ഓഗസ്റ്റ് 13 ന് മുമ്പ് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് 9400080266, 9947325881, 7356164753, 9995870266. ഓഗസ്റ്റ് 15ന് വൈകിട്ട് ആറുമണിക്ക് മത്സര ചിത്രങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top