ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വനിതാ വായനാ മത്സരവിജയികളെ പ്രഖ്യാപിച്ചു


ഇരിങ്ങാലക്കുട :
ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വനിതാ വായനാ മത്സരത്തിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. മുകുന്ദപുരം താലൂക്ക്തല മത്സരത്തിൽ ജയശ്രീ സുധീഷ് (ഗ്രാമീണ വായനശാല, മൂർക്കനാട് ), അജിഷ സുധീഷ് കുമാർ ( താഷ്ക്കന്റ് ലൈബ്രറി, പട്ടേപ്പാടം), ശോഭന മുകുന്ദൻ (ഗ്രാമീണ വായനശാല, തൃപ്പേക്കുളം) എന്നിവർ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ജയശ്രീ കുമാർ (ഗ്രാമീണ വായനശാല, മുരിയാട് ), രചന പി.ആർ (എസ്.എൻ.പബ്ലിക്ക് ലൈബ്രറി, ഇരിങ്ങാലക്കുട) എന്നിവരും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടി.

Leave a comment

Top