കുഡുംബി സേവാ സംഘം മുകുന്ദപുരം താലൂക്ക് യൂണിയൻ 46-ാം വാർഷിക സമ്മേളനം


ഇരിങ്ങാലക്കുട :
കുഡുംബി സേവാ സംഘം മുകുന്ദപുരം താലൂക്ക് യൂണിയൻ 46-ാം വാർഷിക സമ്മേളനം പ്രൊഫ. കെ യു അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡണ്ട് എ വി രാജൻ അധ്യക്ഷത വഹിച്ചു. കുഡുംബി സേവാ സംഘം സംസ്ഥാന പ്രസിഡന്റ് കെ വി ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. പി എസ് രാമചന്ദ്രൻ, എസ് ബാലകൃഷ്ണൻ, അഡ്വ. ഓ എസ് രാമകൃഷ്ണൻ, കെ.ആർ സുബ്രഹ്മണ്യൻ, എം.സി ഉണ്ണികൃഷ്ണൻ, ടി ആർ ചന്ദ്രൻ, പി എസ് വാസുദേവൻ, എംപി മനു പ്രസാദ്, ബിന്ദു ജിനൻ, ജാനകി ശിവരാമൻ, കാവ്യ, കെ ബി മുരളി തുടങ്ങിയവർ സംസാരിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top