യാത്രയപ്പ് നൽകി


ഇരിങ്ങാലക്കുട :
സ്ഥലംമാറി പോകുന്ന എൽ.ഐ.സി. ഓഫ് ഇന്ത്യ ഇരിങ്ങാലക്കുട ശാഖാ അസിസ്റ്റൻറ് മാനേജർ എം.എൻ. സുരേഷിന് അസോസിയേറ്റ് കെ.വേണൂസ് ഗ്രൂപ്പ് ഏജൻറുമാർ യാത്രയപ്പ് നൽകി. പൊന്നാനി സാറ്റലൈറ്റ് ബ്രാഞ്ച് ഓഫിസറായാണ് അദ്ദേഹം പോകുന്നത്. കെ. വേണു അദ്ധ്യക്ഷത വഹിച്ചു. ചീഫ് മാനേജർ സി.ആർ. രാജേന്ദ്രൻ, ഏ.ബി.എം. ധന്യ, പി. വിജയൻ, വേണുഗോപാലൻ, എം.എ. അബ്ദുൾ ഷുക്കൂർ, ലാലി ജോൺസൻ, സി.എൻ. നിജേഷ്, ഉഷാദാസ്, സുരേന്ദ്രൻ, മോഹിനി, ടി.രാജി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top