ഭാഷ പഠിപ്പിക്കാനായി ഇംഗ്ലീഷ് സ്പീക്കിംഗ് ക്ലബ്ബയുമായി എട്ടുമുറി റെസിഡൻസ് അസോസിയേഷൻ


ഇരിങ്ങാലക്കുട :
ഏതു പ്രായക്കാർക്കും ഇംഗ്ലീഷ് ഭാഷ പഠിക്കാനും അനായാസം കൈകാര്യം ചെയ്യാനുമായി എട്ടുമുറി റെസിഡൻസ് അസോസിയേഷൻ സൗജന്യ പരിശീലനവുമായി ഇംഗ്ലീഷ് സ്പീക്കിംഗ് ക്ലബ് ആരംഭിച്ചു. സെൻറ് ജോസഫ്സ് കോളേജ് അധ്യാപിക പി. ശാന്തി മേനോൻ സ്പീക്കിംഗ് ക്ലബ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ഹരി ഇരിങ്ങാലക്കുട അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.എ. ഹരീഷ് കുമാർ, ചിന്ത ഉദയൻ, കോ-ഓർഡിനേറ്റർ എം.കെ.നവനീത്, രോഹിണി രാധാകൃഷ്ണൻ, റോഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top