മൺചിരാതിൽ ദീപം തെളിയിച്ച് ചന്ദ്രയാൻ-2ന് യാത്രാമംഗളമേകി നാഷണൽ സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ


ഇരിങ്ങാലക്കുട :
ബഹിരാകാശ രംഗത്ത് ഭാരതത്തിന്‍റെ സ്ഥാനം ലോകത്തിന്‍റെ നെറുകയിൽ എത്തിക്കാൻ സഹായിക്കുന്ന ചന്ദ്രയാൻ 2ന് യാത്രാമംഗളമേകി വിജയാശംസകളുമായി ഇരിങ്ങാലക്കുട നാഷണൽ സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ മാതൃകയായി. ചന്ദ്രയാൻ ഒന്നിന്‍റെ വിജയശിൽപികളിൽ ഒരാളായിരുന്ന അന്നത്തെ ഐ.എസ്.ആർ.ഓ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.

സ്കൂൾ പ്രധാന അധ്യാപിക ഷീജാ വി, സീനിയർ അധ്യാപിക ജയലക്ഷ്മി കെ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഓ എസ് ശ്രീജിത്ത്, വിദ്യാർത്ഥികളായ ലക്ഷ്മി പി രാജ്, നേഹ കെ വി, സ്നേഹ പി ഡി, നിഖിൽ പി ജിനൻ, ശ്രേയസ്, ഗോകുൽ തേജസ്സ് മേനോൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top