വിമല സെൻട്രൽ സ്കൂളിൽ പുതിയ സ്കൂൾ കൗൺസിൽ രൂപികരിച്ചു


താണിശ്ശേരി :
താണിശ്ശേരി വിമല സെൻട്രൽ സ്കൂളിൽ പുതിയ അധ്യയന വർഷത്തിൽ സ്കൂൾ കൗൺസിൽ രൂപികരിച്ചു. ഇരിങ്ങാലക്കുട സി.ഐ. ബിജോയ്‌ പി. ആർ മുഖ്യാതിഥിയായിരുന്നു . സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി പുതിയ ഭരണസാരഥികളുടെ ഉത്തരവാദിത്വം ഓർമപ്പെടുത്തി. സ്കൂൾ മാനേജർ സിസ്റ്റർ മേഴ്‌സി കരിപ്പായി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ആഷ്‌ലി, പി ടി എ. പ്രസിഡന്റ്‌ ആന്റോ പെരുമ്പിള്ളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പാർത്ഥസാരഥി പി എ, കരോളിന തോബിയാസ് എന്നിവരെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു . ആർട്സ് ക്ലബ് സെക്രട്ടറിമാരായി ക്രിസ്റ്റോ പയസ്, മരിയ ബേബിയേയും സ്പോർട്സ് സെക്രട്ടറിമാരായി ഫെബിൻ പി. എം, ജോവിറ്റ സ്റ്റാൻലിയേയും വിവിധ ഹൌസ് ക്യാപ്റ്റൻമാരെയും ചുമതലയേൽപ്പിച്ചു. ഇതിനുശേഷൻ വിദ്യാർത്ഥികളുടെ കലാപരിപാടികൽ അരങ്ങേറി.

Leave a comment

Top