അണിമംഗലത്ത് പുരുഷോത്തമൻ നമ്പൂതിരിയെ ആദരിച്ചു


ഇരിങ്ങാലക്കുട:
ചെറുതൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മേൽശാന്തിയായി 40 വർഷത്തെ സുദീർഘമായ സേവനം പൂർത്തീകരിച്ചതിന് അണിമംഗലത്ത് പുരുഷോത്തമൻ നമ്പൂതിരിയെ ക്ഷേത്ര ക്ഷേമസമിതിയും, നവീകരണകലശ സമിതിയും, ഭക്തജനങ്ങളും ചേർന്നു ആദരിച്ചു. ക്ഷേത്രസമിതി പ്രസിഡന്‍റ് അഡ്വ. മധുസൂദന മേനോൻ അധ്യക്ഷത വഹിച്ചു. കൈമുക്ക് വൈദികൻ രാമൻ അക്കിത്തിരിപ്പാട് സ്നേഹോപഹാരം നൽകി. സമിതി പ്രസിഡണ്ട് പൊന്നാട ചാർത്തി ആദരിച്ചു.

കൂടൽമാണിക്യം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി, കൂടൽമാണിക്യം ദേവസ്വം അംഗം അഡ്വ. രാജേഷ് തമ്പാൻ, സി നാരായണൻ കുട്ടി, കെ ആർ സുബ്രഹ്മണ്യൻ, ജയരാമൻ ഇ, ജയശങ്കർ, കേണൽ രവി, കൊച്ചു ഗോവിന്ദൻ മാസ്റ്റർ, കെ വി ചന്ദ്രൻ, രാദേഷ്, പി എസ് വിജയൻ നായർ, ടി കെ ബാലൻ എന്നിവർ സംസാരിച്ചു പുരുഷോത്തമൻ നമ്പൂതിരി മറുപടി പ്രസംഗം നടത്തി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top