106 രൂപക്ക് കെ എസ് ആർ ടി സിയിൽ നാലമ്പല യാത്ര – നാലമ്പല സ്പെഷ്യൽ ബസുകൾ ഫ്ലാഗ്ഗ് ഓഫ് ചെയ്തു


ഇരിങ്ങാലക്കുട : 
ജൂലൈ 17 മുതൽ ആരംഭിക്കുന്ന ഒരു മാസത്തെ നാലമ്പല തീർത്ഥാടനത്തിന് കെ എസ് ആർ ടി സി യുടെ നാലമ്പല സ്പെഷ്യൽ ബസുകൾ കൂടൽമാണിക്യം ക്ഷേത്രനടയിൽ  എം എൽ എ പ്രൊഫ. കെ യു അരുണൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു. രാവിലെ 6 നും 6:30 നും കൂടൽമാണിക്യം ക്ഷേത്രനടയിൽ നിന്നും പുറപ്പെടുന്ന ബസ്സുകൾക്ക് ഇത്തവണ 10 രൂപ ചാർജിൽ മുൻകൂട്ടി ഏവർക്കും സീറ്റ് റിസർവേഷനും സൗകര്യവും ഉണ്ട്. 106 രൂപയാണ് ചാർജ്. തീർത്ഥാടകരായ യാത്രക്കാർക്ക് തലേ ദിവസം ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഓഫീസിൽ നേരിട്ട് ചെന്ന് സീറ്റ് റിസർവ് ചെയ്യാം.

ചടങ്ങിൽ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, കെ ജി സുരേഷ്, എ വി ഷൈൻ, കെ കെ പ്രേമരാജൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, ക്ഷേത്രം ജീവനക്കാർ, കെ എസ് ആർ ടി സി ഇൻസ്‌പെക്ടർ ഇൻ ചാർജ് ഇ എസ് ശ്രീനിവാസൻ, വെഹിക്കിൾ ഇൻസ്‌പെക്ടർ ടി കെ ഷാജി , ഡ്രൈവർ സുരേഷ് പി ബി, കെ എസ് ആർ ടി സി സംഘടനാ പ്രതിനിധികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top