ക്രൈസ്റ്റ് കോളേജിൽ കോമേഴ്‌സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമം


ഇരിങ്ങാലക്കുട :
ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് വിഭാഗം പതിനൊന്നാമത് വാർഷിക പൂർവ്വ വിദ്യാർത്ഥി സംഗമം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ സർവകലാശാല മാനേജ്മെൻറ് പഠനവിഭാഗം മുൻ ഡയറക്ടർ ഡോ. കെ ബി പവിത്രൻ, സംസ്ഥാന നികുതി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അഡ്വ. എ വി സുരേഷ്, സൗത്ത് ഇന്ത്യ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ വിനോദ് ഫ്രാൻസിസ്, കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. അരുൺ ബാലകൃഷ്ണൻ, എന്നി ക്രൈസ്റ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളെ പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. അഖിലേന്ത്യ അടിസ്ഥാനത്തിൽ നടത്തിയ ജെ ആർ എഫ്, നെറ്റ് പരീക്ഷകളിലും സർവകലാശാല പരീക്ഷകളിലും മികച്ച വിജയം കരസ്ഥമാക്കിയ എം.കോമിലെയും, ബി, കോമിലെയും വിദ്യാർത്ഥികളെയും സംഗമത്തിൽ ഉപഹാരം നൽകി ആദരിച്ചു. ക്രൈസ്റ്റ് കലാലയത്തിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിനും, കൊമേഴ്‌സ് വിഭാഗം റിസർച്ച് സെന്റർ യാഥാർഥ്യമാകാൻ വേണ്ടിയുള്ള പൂർവ വിദ്യാർത്ഥി സംഗമം വക സാമ്പത്തിക സഹായം കോളേജ് പ്രിൻസിപ്പലിനെ ഏല്പിച്ചു.

ക്രൈസ്റ്റ് കോളേജിലെ കോമേഴ്‌സ് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സ്ഥാപകൻ കോമേഴ്‌സ് വിഭാഗം കോ-ഓർഡിനേറ്ററുമായ പ്രൊഫ. കെ ജെ ജോസഫ്, മുൻ വകുപ്പ് അദ്ധ്യക്ഷൻ പ്രൊഫ. സി എൽ ബേബി ജോൺ, പ്രൊഫ. മൂവിഷ് മുരളി, സ്മിത ആന്റണി, ലിപിൻരാജ്, അസ്‌ലം, വിരമിച്ച അധ്യാപകരും പൂർവ്വ വിദ്ധാർത്ഥികളും സംഗമത്തിന് നേതൃത്വം നൽകി. പ്രൊഫ. പി എ വർഗ്ഗീസ് സ്വാഗതവും, പ്രൊഫ. കെ ഓ ഫ്രാൻസിസ് നന്ദിയും പറഞ്ഞു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാപിള്ളി, വൈസ് പ്രസിഡന്റ് ആർ ശങ്കരനാരായണൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീനിക്കപ്പറമ്പിൽ , സ്റ്റുഡന്റ് ഡീൻ ഡോ. ടി. വിവേകാനന്ദൻ എന്നിവരും സഹിഹിതയായിരുന്നു.

Leave a comment

Top